ചരക്കു ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കാട്ടാന ചരിഞ്ഞു
പൊന്‍കുഴി:ചൊവ്വാഴ്ച രാത്രി കോഴിക്കോട് മൈസൂര്‍ ദേശീയപാതയിലെ പൊന്‍കുഴിക്കു സമീപത്തു വച്ച് ലോറി ഇടിച്ച് ഗുരുതര പരുക്കേറ്റ പിടിയാന ചരിഞ്ഞു.പരിക്കേറ്റ കാട്ടാന രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്ന് വനംവകുപ്പധികൃതര്‍ വ്യക്തമാക്കിയിരുന്നു.25 വയസോളം പ്രായം വരുന്ന പിടിയാനയുടെ വലതു തോളെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായിരുന്നു.ബുധനാഴ്ച രാവിലെ ആനയെ മയക്കു വെടിവച്ച ശേഷം സാധ്യമായ ചികിത്സകള്‍ നടത്തിയിരുന്നു. അതിനു ശേഷം ആന തീറ്റയെടുക്കുന്നതായും നിരീക്ഷണതത്തില് വ്യക്തമായിരുന്നു.എന്നാല്‍ ഇന്ന് ആനയുടെ ആരോഗ്യനില വഷളാവുകയും വൈകീട്ടോടെ ഉള്‍വനത്തില്‍ വച്ച ചരിയുകയുമായിരുന്നു.ആനയെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന വനംവാച്ചര്‍മാരാണ് ഇക്കാര്യം അറിയിച്ചത്.കാട്ടാനക്കൂട്ടം ചുറ്റുമുള്ളതിനാല്‍ ആനയുടെ ജഡത്തിനടുത്തേക്കു പോകാന്‍ വനപാലകര്‍ക്ക് കഴിഞ്ഞിട്ടില്ല.അപകടം നടന്നതിന് ശേഷം നിര്‍ത്താതെ പോയ ലോറി െ്രെഡവറെ പിന്നീട് വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍