ബാവലി വനത്തില്‍ കാട്ടാനയുടെ ജഡം
ബാവലി:ബാവലി ചമ്പാളം വനത്തില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. കര്‍ണാടക അതിര്‍ത്തിയില്‍ നിന്നും ഏകദേശം അമ്പത് മീറ്റര്‍ മാറി തോല്‍പ്പെട്ടി റെയ്ഞ്ചിലെ ബാവലി സെക്ഷനിലാണ് 40 വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജഡത്തിന് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുള്ളതായി വനപാലകര്‍ പറഞ്ഞു.ചില ഭാഗങ്ങള്‍ കടുവ ഭക്ഷണമാക്കിയ നിലയിലായിരുന്നു. അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സത്യന്റെ നേതൃത്വത്തിലുള്ള സംഘം പോസ്റ്റ്മോര്‍ട്ടം നടത്തി.ജഡം വന്യ ജീവികള്‍ക്ക് ഭക്ഷണമാക്കുന്നതിനായി സ്ഥലത്തു തന്നെ ഉപേക്ഷിച്ചു.തോല്പെട്ടി അസി. വൈല്‍ഡ് ലൈഫ് വാര്ഡന് പി. സുനില്‍, ഫോറസ്റ്റര്‍മാരായ എ. നിഗേഷ്, സി.കെ. മഹേഷ്, കെ.യു. സുരേന്ദ്രന്, എന്‍.സി. വിജീഷ്, സി.ആര്. നന്ദകുമാര്‍, ടി. ഷമീര്‍ എന്നിവര്‍ മേല്‍നടപടികള്‍ക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍