ജനകീയം ഈ അതിജീവനം മന്ത്രി ഉദ്ഘാടനം ചെയ്യും
കല്‍പ്പറ്റ:ജനകീയം ഈ അതിജീവനം പൊതുജന സംഗമം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. ജൂലൈ 20ന് രാവിലെ 10ന് കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് സംഗമം. പ്രളയാനന്തരം സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ ദുരിതാശ്വാസ, പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി. പ്രളയാനന്തരം ജില്ലയില്‍ വിവിധ വകുപ്പുകള്‍ നടത്തിയ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും സംഗമത്തില്‍ വിശദീകരിക്കും.ജില്ലയിലെ വിവിധ ജനപ്രതിനിധികള്‍, ഗുണഭോക്താക്കള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കും.സംഗമത്തിന്റെ വിജയത്തിനായി ജില്ലയിലെ എം.എല്‍.എമാര്‍ രക്ഷാധികാരികളും ജില്ലാ കലക്ടര്‍ ചെയര്‍മാനുമായുളള സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്. പ്രളയാന്തര പ്രവര്‍ത്തനങ്ങള്‍ വിശദീകരി ക്കുന്നതിന് എല്ലാ ജില്ലകളിലും പൊതുജനസംഗമം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ജില്ലയിലും പരിപാടി സംഘടിപ്പിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍