ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് സിറ്റിങ് നാളെ
കല്‍പ്പറ്റ:കുട്ടിക്കെള്ക്കെതിരായ അതിക്രമ പരാതികള്‍ സ്വീകരിക്കാന്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് സിറ്റിങ് നാളെ (ജൂലൈ 12) രാവിലെ 10ന് ജില്ലാ കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടക്കും. സിറ്റിങിനാവശ്യമായ എല്ലാ സജീകരണങ്ങളും പൂര്‍ത്തിയായി. രാവിലെ 9 മുതല്‍ പഴശ്ശി ഹാളില്‍ രജിസ്ട്രേഷന് ആരംഭിക്കും. കുട്ടികള്‍, രക്ഷിതാക്കള്‍, സംരക്ഷകര്‍, കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, സന്നദ്ധസംഘടനകള്‍ എന്നിവര്‍ക്ക് കമ്മീഷനില്‍ നേരിട്ട് പരാതി നല്‍കാം. സ്കൂള്‍ കുട്ടികള്‍, ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍, ഹോസ്റ്റലിലോ മറ്റേതെങ്കിലും വിദ്യാഭ്യാസ, ട്രെയിനിങ് ആവശ്യങ്ങള്‍ക്കോ വേണ്ടി വിവിധയിടങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ തുടങ്ങിയവര്‍ക്ക് നേരിട്ടോ മറ്റുള്ളവര്‍ മുഖേനയോ പരാതികള്‍ നല്‍കാം. സിറ്റിങിനു മുന്നോടിയായി ബാലാവകാശ സംരക്ഷണ കമ്മീഷന് അംഗങ്ങളുടെ യോഗം ജില്ലാ കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ എ.ആര് അജയകുമാര്‍, ജില്ലാ പോലീസ് മേധാവി ആര്.കറുപ്പസ്വാമി, ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് അംഗങ്ങളായ ഡോ. ആര്.ജി ആനന്ദ്, പ്രഗ്ന പരന്‍ഡേ, എ.ഡി.എം കെ.അജീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍