യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
ബത്തേരി:സംസ്ഥാന സര്‍ക്കാര്‍ അനിയന്ത്രിതമായി വൈദ്യുതചാര്‍ജ്ജ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സുല്‍ത്താന്‍ബത്തേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് അഞ്ചുകൊല്ലം പവര്‍ക്കട്ടില്ല എന്നും വൈദ്യുതി ചാര്‍ജ് വര്ദ്ധനവില്ലായെന്നും പറഞ്ഞു വോട്ട് നേടി അധികാരത്തില്‍ വന്നിട്ട് ജനങ്ങള്‍ക്ക് നല്കിയ ഷോക്ക് ട്രീറ്റ്മെന്റാണ് വൈദ്യുത ചാര്‍ജ് വര്‍ധനവ് എന്ന് യോഗം കുറ്റപ്പെടുത്തി. പ്രതിഷേധ ജ്വാല മെഴുകുതിരി കത്തിച്ച് കൊണ്ട് യൂത്ത്കോണ്‍ഗ്രസ് പാര്‍ലമെന്റ് സെക്രട്ടറി എം കെ ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് യൂനുസ് അലി വി.എം അധ്യക്ഷത വഹിച്ചു.നിഖില്‍ തോമസ്, മനുജോയ്, ദന്‍വന്ത് കൃഷ്ണ, അനുജിത്ത്,വിവേക് സീ ആര്,ജസ്റ്റിന് ടൈറ്റസ്,വിഷ്ണു ,നിതീഷ്.അഭിനവ്.എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍