ശില്‍പ്പശാല ആരംഭിച്ചു
ബത്തേരി:വയനാട് ജില്ലയിലെ നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള ദ്വിദിന ശില്‍പ്പശാല 'മനസ്സ്' സുല്‍ത്താന്‍ബത്തേരി അധ്യാപക ഭവനില്‍ ആരംഭിച്ചു.52 യൂണിറ്റുകളില്‍ നിന്നുള്ള പ്രോഗ്രാം ഓഫീസര്‍മാരാണ് രണ്ട് ദിവസം നീണ്ട് നില്ക്കുന്ന ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്.നാഷണല്‍ സര്‍വീസ് സ്കീമിന്റെ പൊതുസമീപനം, ഈ വര്‍ഷം സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന 11ഇന പദ്ധതികള്‍ എന്നിവ ശില്‍പ്പശാലയില്‍ ചര്‍ച്ചചെയ്യപ്പെടും. നാഷണല്‍ സര്‍വീസ് സ്കീം സംസ്ഥാന പ്രോഗ്രാം കോഡിനേറ്റര്‍ ഡോക്ടര്‍ ജേക്കബ് ജോണ്‍ ശില്‍പ്പശാലയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ നാഷണല്‍ സര്‍വീസ് സ്കീം റീജിയണല്‍ പ്രോഗ്രാം കണ്‍വീനര്‍ മനോജ് കെ അധ്യക്ഷനായി.ചടങ്ങില്‍ ജില്ലാ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും വിരമിക്കുന്ന ജോസഫ് എം.ജെ ക്കും,വിരമിക്കുന്ന പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും യാത്രയയപ്പ് നല്കി. ചടങ്ങില്‍ പെര്‍ഫോമന്‍സ് അസിസ്റ്റന്റ് കമ്മിറ്റി മെമ്പര്‍മാരായ ശ്യാല്‍ കെ എസ്, രാജേന്ദ്രന് എം കെ, രജീഷ് കെ, സാജിദ് പി കെ, വിരമിക്കുന്ന പ്രോഗ്രാം ഓഫീസര്‍മാരായ മനോജ് കോളറ, സുനിത ടി എന്‍, ജോമേഷ് പി ജെ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍