വീട്ടില്‍ ഉണക്കാന്‍ സൂക്ഷിച്ച വന്യമൃഗത്തിന്റെ ഇറച്ചിപിടികൂടി ;വനംവകുപ്പ് കേസെടുത്തു;പ്രതി ഒളിവില്‍
പുല്‍പ്പള്ളി:ചെതലയം ഫോറസ്റ്റ് റേഞ്ചിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ ചെട്ടിമറ്റത്തെ ഒരുവീട്ടില്‍ നിന്നുമാണ് നാല് കിലോയോളം തൂക്കം വരുന്ന കാട്ടിറച്ചി വനംവകുപ്പ് പിടികൂടിയത്. വീടിന്റെ പുകപ്പുരയോട് ചേര്‍ന്നുള്ള ഭാഗത്ത് ഉണക്കാനായി സൂക്ഷിച്ചിരുന്നതായിരുന്നു ഇറച്ചി. പ്രത്യക്ഷത്തില്‍ കാട്ടുപോത്തിന്റെ ഇറച്ചിയാണെന്നാണ് നിഗമനമെന്നും സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന വേണമെന്നും റേഞ്ച് ഓഫീസര്‍ രതീശന് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥന് ചെട്ടിമറ്റം മാഴക്കാട്ട് സന്തോഷിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇയാള്‍ ഒളിവിലാണെന്നും വനപാലകര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍