കര്ഷകന് ആത്മഹത്യ ചെയ്തു; കടബാധ്യതമൂലമെന്ന് ബന്ധുക്കള്‍
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി മരക്കടവ് ചുളുഗോഡ് എങ്കിട്ടന് (55) ആണ് മരിച്ചത്. വീടിനുള്ളില്‍ വിഷംകഴിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെ വീടിനോട് ചേര്‍ന്നുള്ള കൃഷിയടത്തിലേക്ക് എങ്കിട്ടന് പോയിരുന്നതായും അവിടെ വെച്ചാണ് വിഷം കഴിച്ചതെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. എങ്കിട്ടന് പാടിച്ചിറ സഹകരണബാങ്കില്‍ ഒരു ലക്ഷത്തോളം രൂപ കടബാധ്യതയുള്ളതായും, കൂടാതെ വfളനാശം വന്നതിന്റെ വിഷമത്തിലായിരുന്നൂവെന്നും ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.എങ്കിട്ടന് ഒന്നരയേക്കര്‍ സ്ഥലമുള്ളതായി പറയുന്നുണ്ട്.മൃതദേഹം ബത്തേരി താലുക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മായമ്മയാണ് ഭാര്യ. രതീഷ്, ജയേഷ്, സുമിത്ര എന്നിവര്‍ മക്കളും, കൃഷ്ണന് മരുമകനുമാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍