മയക്കുമരുന്ന് ഗുളികകളുമായി യുവാക്കള്‍ അറസ്റ്റില്‍
മുത്തങ്ങ :മുത്തങ്ങ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മജു.ടി.എമ്മും സംഘവും എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ മൈസൂര്‍ കോഴിക്കോട് കേരള ആര്.ടി.സി. ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ കടത്തുകയായിരുന്ന 418 ഗ്രാം (775 എണ്ണം) ട്രമഡോള്‍ അടങ്ങിയ ലഹരി ഗുളികകള്‍ പിടികൂടി.ഗുളിക കടത്തിയ കോഴിക്കോട് പുതിയറ സ്വദേശികളായ മഷൂദ് (26),നൈജല്‍ റിറ്റ്സ് (26) എന്നിവരെ അറസ്റ്റ് ചെയ്തു.കോഴിക്കോട് പുതിയറ കേന്ദ്രീകരിച്ചുള്ള ലഹരി ഗുളിക വില്‍പ്പനക്കാര്‍ക്കായി മൈസൂറില്‍ നിന്നും കോഴിക്കോട്ടേക്ക് സ്ഥിരമായി ലഹരി ഗുളിക കടത്തുന്നവരാണ് പ്രതികളെന്നാണ് സൂചന. ഇത്ര അധികം അളവില്‍ ലഹരി ഗുളികകള്‍ കൈവശം വെച്ച് കടത്തിക്കൊണ്ടുവന്നത് 20 വര്‍ഷം വരെ തടവും 2 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്സ്.ബൈജു, പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ് വെങ്ങാലിക്കുന്നേല്‍, ഷാജി.പി, സിവില്‍ എക്സൈസ് ഓഫീസര്‍ പ്രിന്‍സ്.ടി.ജി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍