ബൈക്ക് മോഷണം:യുവാക്കള്‍ അറസ്റ്റില്‍
മീനങ്ങാടി:മീനങ്ങാടിയിലെ ഹോട്ടല്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.മീനങ്ങാടി അത്തിനിലം സ്വദേശികളായ പള്ളിയാലില്‍ ഷാഫി മുഹമ്മദ് (23),അത്തിനിലം നെല്ലിച്ചുവട് പള്ളിക്കുളങ്ങര അമല്‍ജിത്ത് (20) എന്നിവരെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.ഈ മാസം ഒന്നിനാണ് മീനങ്ങാടിയിലെ ഒരു ഹോട്ടലിന്റെ വാഹനപാര്‍ക്കിംഗ് ഏരിയയില്‍ നിന്നും പള്‍സര്‍ ബൈക്ക് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്. സംഭവത്തില്‍ വാഹനത്തിന്റെ ഉടമ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ബൈക്ക് കാണാതായ കാര്യം വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ബൈക്ക് വില്‍പ്പനക്കായുള്ള ശ്രമം നടത്തുന്നതിനിടെ സൂചനകളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഒളിപ്പിച്ച് വെച്ച ബൈക്ക് കണ്ടെത്തുകയായിരുന്നു.അന്വേഷണത്തിന് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷരീഫ്, എസ് ഐ പ്രേംദേവാസ്, എ എസ് ഐമാരായ സാബു, ഷാജഹാന് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍