പ്രൈസ് മണി ചെസ് ടൂര്‍ണ്ണമെന്റ് നടത്തി
ഇരുളം:ഇന്ത്യന്‍ ചെസ് അക്കാഡമി വയനാട് ചാപ്റ്റര്‍ ഭാവന ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രൈസ് മണി ചെസ് ടൂര്‍ണ്ണമെന്റില്‍ സീനിയര്‍ വിഭാഗത്തില്‍ വി.ആര്. സന്തോഷ് ജേതാവായി. ആഷിഷ് അലക്സ്, സി.എസ്. പ്രനീഷ്കുമാര്, അലക്സ് തോമസ് എന്നിവര്‍ യഥാക്രമം രണ്ടു മുതല്‍ നാലു വരെ സ്ഥാനം നേടി. ജൂനിയര്‍ വിഭാഗത്തില്‍ ആതിര രവീന്ദ്രനാണ് ഒന്നാം സ്ഥാനം.കെ.ആര്. വിഷ്ണു, വി.ബി. നന്ദുകൃഷ്ണ, രാംചന്ദ് ബാബു എന്നിവര്‍ക്കാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനം.ടൂര്‍ണ്ണമെന്റ് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.ചടങ്ങില്ജില്ലയിലെ ഫിഡെ റേറ്റഡ് താരങ്ങളെ അദ്ദേഹം ആദരിച്ചു.ലൈബ്രറി പ്രസിഡന്റ് കെ.കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ഐസിഎ പ്രസിഡന്റ് പി.എസ്. വിനീഷ്, വൈസ് പ്രസിഡന്റ് പി.സി. ബിജു, സെക്രട്ടറി വി.ആര്. സന്തോഷ്, ജോയിന്റ് സെക്രട്ടറി ആര്. രമേഷ്, ലൈബ്രറി സെക്രട്ടറി വി.ജി. ബാബു എന്നിവര്‍ പ്രസംഗിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.കെ. ശ്രീകുമാര്‍ സമ്മാനവിതരണം നിര്‍വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍