കുഴികളടച്ചില്ല; നാട്ടുകാര്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു
പുല്‍പ്പള്ളി:പുല്‍പ്പള്ളി സുല്‍ത്താന്‍ ബത്തേരി റോഡിലെ കുഴികളാടയ്ക്കാത്തതില് പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു.ചെറിയ കുരിശിന് സമീപമുള്ള കുഴികളിലെ വെള്ളകെട്ട് മൂലം അപകടം പതിവായിട്ടും റോഡ് നന്നാക്കാന്‍ അധികൃതര്‍ തയാറാകത്തിനെത്തുടര്ന്നായിരുന്നു പ്രതിഷേധം. കുടിവെള്ള പദ്ധതിക്കായി ജലനിധി നിര്‍മിച്ച കുഴികള്‍ യഥാസമയം അടയ്ക്കാത്തതിനെത്തുടര്‍ന്ന് വെള്ളം കെട്ടിക്കിടന്ന് റോഡില്‍ വന്‍കുഴികളാണ് രുപപ്പെട്ടത്. ചെറിയ കുരിശ് കവലയ്ക്ക് സമീപം വെള്ളം കെട്ടികിടക്കുന്നതിനാല്‍ കുഴികളുണ്ടോയെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതിനെത്തുടര്‍ന്നാണ് അപകടങ്ങളുണ്ടാകുന്നത്.ഒരാഴചയ്ക്കിടെ നിരവധി അപകടങ്ങളാണ് ഇവിടെയുണ്ടായത്. കെട്ടിക്കിടക്കുന്ന വെള്ളം തുറന്ന് വിടാന്‍ പോലും അധികൃതര്‍ തയ്യാറാക്കുന്നില്ല. വരും ദിവസങ്ങളില്‍ നടപടിയുണ്ടായില്ലെങ്കില്‍ പിഡബ്ലുഡി ഓഫീസിലേക്ക് സമരം നടത്താനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികള്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍