അരക്കിലോ കഞ്ചാവുമായി ബീഹാര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍
മുത്തങ്ങ:മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ മൈസൂര്‍ കോഴിക്കോട് കേരള ആര്.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ നിന്നും 525 ഗ്രാം കഞ്ചാവുമായി ബീഹാര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു.റോത്താസ് ജില്ലയില്‍ ബിയര്ബാന്ത് സ്വദേശിയും കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറും ബാംഗ്ലൂരില്‍ ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ ഗെയിംസ് നിര്‍മ്മാണ കമ്പനിയിലെ ഉദ്യോഗസ്ഥനുമായ പ്രഭാത് സിങ് (28) നെയാണ് അറസ്റ്റ് ചെയ്ത്.ഇയാളുടെ കോഴിക്കോട്ടുള്ള സുഹൃത്തുക്കള്‍ക്കായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് ബൈ ജു,പ്രിവന്റീവ് ഓഫീസര്‍മാരായ ശശി.കെ,സൈമണ്‍.കെ.എം,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രഘു.വി,അജേഷ് വിജയന് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍