നവജാത ശിശുവിന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍
പുല്‍പ്പള്ളി:പുല്‍പ്പള്ളി പോലീസ് സ്റ്റേഷന് പരിധിയിലെ വീട്ടിമൂല കോളനിക്ക് സമീപത്തെ വനാതിര്‍ത്തിയിലാണ് സംഭവം.പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ നാല് ദിവസത്തോളം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോളനിയിലെ മല്ലികയെന്ന യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണിതെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഭര്‍ത്താവ് മരിച്ച മല്ലികയുടെ എട്ടാമത്തെ കുട്ടിയാണിതെന്നും, പ്രസവിച്ചയുടന്‍ കുഞ്ഞ് മരിച്ചതിനാല്‍ ചാക്കില്‍കെട്ടി കുഴിച്ചിടാന്‍ ശ്രമിച്ചതാണെന്നുമാണ് സൂചന. എന്നാല്‍ ശ്രമം പരാജയപ്പെട്ടതോടെ ഉപേക്ഷിച്ച് വീട്ടിലേക്ക് പോകുകയായിരുന്നു.തുടര്‍ന്ന് ഇന്ന് അയല്‍വാസികളാണ് ചാക്കില്‍ മൃതദേഹം കണ്ടെത്തിയത്.ഇവരുടെ ഭര്‍ത്താവ് ശശി കുടകിലാണുള്ളത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍