കെഎസ്ആര്‍ടിസി ബസ്സിന് നേരെ കാട്ടാനയുടെ ആക്രമണം
പുല്‍പ്പള്ളി:ബത്തേരി പുല്‍പ്പള്ളി റോഡില്‍ പാമ്പ്രക്ക് സമീപംവെച്ച് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കെഎസ്ആര്‍ടിസി ബസ്സിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ആനവരുന്നത് കണ്ട് ബസ് െ്രെഡവര്‍ ബസ് നിര്‍ത്തിയെങ്കിലും ആന ഓടിവന്ന് ബസ്സിന്റെ മുന്‍വശത്ത് കുത്തുകയായിരുന്നു. യാത്രക്കാര്‍ ബഹളം വെച്ചതോടെ ആന്‍ പിന്തിരിയുകയായിരുന്നു. ആക്രമണത്തില്‍ ബസ്സിന്റെ മുന്‍ ഭാഗത്തെ ഗ്രില്ലും, എയര്‍ കൂളറിനും കേട് പാട് സംഭവിക്കുകയും ചെയ്തു. പെരിക്കല്ലൂരില്‍ നിന്നും കോഴിക്കോടിന് പോകുന്ന കല്‍പ്പറ്റ ഡിപ്പോയിലെ ആര് എസ് എ 741 ആം നമ്പര്‍ ബസ്സിന് നേരെയാണ് കാട്ടാനയുടെ ആക്രമണം നടന്നത്.യാത്രക്കാരുടെ ബഹളം കേട്ട് ആന കാട്ടിലേക്ക് പിന്തിരിഞ്ഞതോടെ ബസ് യാത്ര തുടരുകയായിരുന്നു. തുടര്‍ന്ന് ബസ് ബത്തേരി ഡിപ്പോയിലെത്തിച്ച ശേഷം യാത്രക്കാരെ മറ്റൊരു ബസ്സില്‍ കയറ്റിവിടുകയായിരുന്നൂവെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍