പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം യുവാവ് അറസ്റ്റില്‍ ;പ്രതിക്കെതിരെ പോക്സോ കേസ്
മീനങ്ങാടി:മീനങ്ങാടി പോലീസ് സ്റ്റേഷന് പരിധിയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പത്തുവയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്തു.മീനങ്ങാടി മൈലമ്പാടി ഗോഖലെ നഗര്‍ കോളനി നരീക്കല്‍ അയ്യപ്പന്‍കുട്ടി (35) യെയാണ് വയനാട് എസ്എംഎസ് ഡിവൈഎസ്പി കുബേരന് നമ്പൂതിരിയും സംഘവും അറസ്റ്റ് ചെയ്തത്.പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും,എസ്.സി.എസ്.ടി നിയമപ്രകാരവും,ഐപിസി 354(എ) വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.കല്‍പ്പറ്റ പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍