ഏകല്‍ വിദ്യാലയത്തിലെ അദ്ധ്യാപികമാരെ ആദരിച്ചു
മീനങ്ങാടി:ആദിവാസി മേഖലയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തി ഹയര്‍സെക്കണ്ടരി പരീക്ഷയില്‍ ഉന്നത വിജയ കരസ്ഥമാക്കിയ ഏകല്‍ വിദ്യാലയത്തിലെ അദ്ധ്യാപികമാരെ ആദരിച്ചു.മുത്തങ്ങ സ്വദേശി ശരണ്യ സി.വി, കൊളവയല്‍ സ്വദേശി ആര് ശ്രീക്കുട്ടി എന്നിവരെയാണ് മീനങ്ങാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ സര്‍വീസ് ഓര്ഗനൈസേഷന് ആദരിച്ചത്. ഓര്ഗനൈസേഷന് സെക്രട്ടറി പ്രകാശ് പ്രാസ്കോ ഉപഹാരം കൈമാറി.ഏകല്‍ കോട്ടയം ഭാരവാഹികളായ രാമചന്ദ്രന്,ശോഭ സുനന്ദ,ഉര്‍വ്വശി,പ്രിയ,സുലോചന തുടങ്ങി മറ്റു ഏകല്‍ അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍