അമല്‍രാജ് മികച്ച വിദ്യാര്‍ത്ഥി കര്ഷകന്
ബത്തേരി:2018-19വര്‍ഷത്തെ സംസ്ഥാന കാര്‍ഷിക വികസന വകുപ്പിന്റെ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ മികച്ച വിദ്യാര്‍ത്ഥി കര്‍ഷകനുള്ള പുരസ്കാരം സുല്‍ത്താന്‍ ബത്തേരി മക് ലോര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അമല്‍രാജിന് ലഭിച്ചു.ബത്തേരി മുനിസിപ്പാലിറ്റിയും വിവിധ കര്‍ഷക സംഘടനകളും ചേര്‍ന്നാണ് അമല്‍ രാജിനെ അവാര്‍ഡ് നല്കി ആദരിച്ചത്.പൂമല പൂതിക്കാട് ആറു കണ്ടത്തില്‍ ബാബുരാജിന്റെയും, അനിത ബാബുരാജിന്റെയും മകനാണ് അമല്‍ രാജ്. കാര്‍ഷിക പശ്ചാത്തലമുള്ള കുടുംബമാണ് അമല്‍ രാജിന്റേത്. പാഠ്യപാഠ്യേതര രംഗങ്ങളിലും മുന്‍പന്തിയില്‍ നില്ക്കുന്ന അമല്‍രാജ് മക് ലോഡ് സ്കൂളിലെ നല്ല പാഠം ,സീഡ് ക്ലബുകളുടെ സജീവ സാന്നിധ്യമാണ്. തന്റെ കൃഷിയറിവുകള്‍ മറ്റു വിദ്യാര്‍ത്ഥികള്‍ക്കു പകര്‍ന്നു നല്കുന്ന അമല്‍രാജ്, സ്കൂളിന്റെ അഭിമാനമാണെന്ന് പ്രിന്‍സിപ്പാള്‍ ഡോ. ബീന സി എ ,മാനേജര്‍ ഷിംജിത്ത് ദാമു എന്നിവര്‍ പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍