വയനാട് ജില്ലാ ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം വയനാട് ജില്ലാ വാര്‍ഷിക സമ്മേളനം നടത്തി
ബത്തേരി:സാധാരണക്കാരായ ജനങ്ങള്‍ നിത്യവും ആശ്രയിക്കുന്ന ഓട്ടോറിക്ഷകള്‍ക്ക് പെട്രോള്‍,ഡീസല്‍ ഉല്‍പ്പന്നങ്ങള്‍ സബ്സിഡി നിരക്കില്‍ നല്‍കണമെന്നും, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നും, ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ബോണസ് അനുവദിക്കണമെന്നും ബിഎംഎസ്സ് ജില്ലാ പ്രസിഡണ്ട് ഹരിദാസന് കെ.തയ്യില്‍ ആവശ്യപ്പെട്ടു.ബത്തേരി ലൂഥറന്‍ ചര്‍ച്ച് ഹാളില്‍ വയനാട് ജില്ലാ ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘത്തിന്റെ ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളം മാറി മാറി ഭരിച്ച എല്‍ ഡി എഫ് ,യു ഡി ഫ് സര്‍ക്കാരുകള്‍ ഓട്ടോറിക്ഷാ തൊഴിലാളികളെ പാടെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നുംമോട്ടോര് തൊഴിലാളി ക്ഷേമനിധിയില്‍ കോടിക്കണക്കിന് രൂപയുണ്ടായിട്ടും നാമമാത്രമായ ആനുകൂല്യമാണ് നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിലവിലുള്ളക്ഷേമനിധി ആനുകൂല്യങ്ങളെകുറിച്ചും, ക്ഷേമനിധിയില്‍ ഓട്ടോറിക്ഷതൊഴിലാളികള്അംഗത്വമെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുംമോട്ടോര്ക്ഷേമനിധി ഓഫീസര്‍ ബിനീഷ് ക്ലാസ്സ് എടുത്തു. ക്ഷേമനിധിഅടക്കുന്നതില് വീഴ്ച വന്നവര്‍ക്ക് പണമടച്ച് പുതുക്കുന്നതിനും, പുതിയതായി ചേരുന്നതിനും ഉള്ള സൗകര്യവും ഒരുക്കിയിരുന്നു.
സമ്മേളനത്തില്‍ സി.കെ.സുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.സന്തോഷ്.ജി. നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.പി.ആര് സുരേഷ് സമാരോപ് പ്രഭാഷണം നടത്തി. എ.കെ.വിനോദ്, എന്‍.ടി.സതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി പ്രസിഡണ്ട്: സി.കെ.സുരേന്ദ്രന്, ജനറല്‍ സെക്രട്ടറി: സന്തോഷ് ജി.നായര്‍, വൈസ്പ്രസിഡണ്ട്മാര് :എ.കെ.വിനോദ്, ഇ.ആര് ശശികുമാര്‍ ,കെ.പി.രാജന്, സെക്രട്ടറിമാര്‍: ബാബു മീനങ്ങാടി,നാരായണന്, വി.ആര്.രാകേഷ്, ഉണ്ണികൃഷ്ണന്, ബിജു പനമരം ട്രഷറര്‍: ആര്.ചന്ദ്രന് എന്നിവരെ തെരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍