മെഗാ ക്വിസ് മത്സരം നടത്തി.
മീനങ്ങാടി:കേരള പോലീസ് അസോസിയേഷന്റെ മുപ്പത്തിയാറാമത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മീനങ്ങാടി ഗവ.ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ കരിയര്‍ ഗൈഡന്‍സ് യൂണിറ്റിന്റെ സഹകരണത്തോടെ നടത്തിയ മത്സരം പോലീസ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡണ്ട് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.എം ശശിധരന്, സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി.എ.അബ്ദുല്‍ നാസര്‍, ടി.എം.സഫിയ ,ഡോ.ബാവ കെ.പാലുകുന്ന്, കെ.പി പ്രതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.ഇ സുരേഷ് ബാബു ക്വിസ് മാസ്റ്ററായിരുന്നു.കെ.പി.ശ്രാവണ്‍,പി.ധന്‍രാജ് എന്നിവരുള്‍പ്പെടുന്ന ടീം ഒന്നാം സ്ഥാനവും, ഡാല്വിന് ജോണ്‍സ്,ജോമോഷിക് കെ.പൗലോസ് എന്നിവര്‍ രണ്ടാം സ്ഥാനവും നേടി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍