അധ്യാപകന്റെ വീടിനു നേരെ ആക്രമണം;പ്രതികളെ അറസ്റ്റ് ചെയ്യണം:എസ്.എഫ്.ഐ
പുല്‍പ്പള്ളി:ജയശ്രീ കോളേജ് വൈസ് പ്രിന്‍സിപ്പാളിന്റെ വീടിനു നേരെ രാത്രിയുടെ മറവില്‍ ആക്രമണം നടത്തിയ സാമൂഹ്യ വിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്ന് എസ്.എഫ്.ഐ പുല്‍പ്പള്ളി എരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.അധ്യാപകന്റെ വീടിന് നേരെ കല്ലെറിഞ്ഞതില്‍ കാറിന്റെ ചില്ല് തകര്‍ന്നിട്ടുണ്ട്.പൊതു സമൂഹത്തിനും വിദ്യാര്‍ത്ഥികള്‍ക്കും സേവന പരമായി പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കു നേരെ ആക്രമണങ്ങള്‍ നടക്കുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും എസ്.എഫ് ഐ പ്രസ്താവിച്ചു.ജയശ്രീ കോളേജിനു മുന്പിലെ എസ്.എഫ്.ഐ യുടെ കൊടി തോരണങ്ങളും നവാഗതരെ സ്വീകരിക്കുന്നതിനായി ഒരുക്കിയ പ്രചരണ ബോര്‍ഡുകളും അക്രമികള്‍ നശിപ്പിച്ചിട്ടുണ്ട്. പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്നും നിയമത്തിനു മുന്പില് കൊണ്ടു വരണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്നും എസ്.എഫ്.ഐ അറിയിച്ചു.തിങ്കളാഴ്ച ജയശ്രീ കോളേജില്‍ എസ്.എഫ്.ഐ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍