കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് നിസാര പരുക്ക്

പേരിയ:പേരിയ 35ല്‍ കാറും, ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരുക്കേറ്റു. കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശികളായ കുട്ടിയമ്മ (72),സുകു (50), ഹൃദ്യവന്ദന (13),ഹേമന്ദ് (19) എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഇവര്‍ ജില്ലാശുപത്രിയില്‍ ചികിത്സതേടി.ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.ശ്രീകണ്ഠാപുരത്ത് നിന്നും പുല്‍പ്പള്ളിയിലേക്ക് പോകുകയായിരുന്ന കാറും,തലശ്ശേരി ഭാഗത്തേക്ക് ചരക്കുമായി പോകുകയായിരുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍