ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
പാടിച്ചിറ:പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് എ.യു.പി.സ്കൂളില്‍ രക്ഷിതാക്കള്‍ക്കായി ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ മഴക്കാല രോഗങ്ങള്‍ മുന്‍കരുതലുകള്‍ എന്ന വിഷയത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഹെല്‍ത്ത് നേഴ്സുമാരായ ലത,ശ്രുതി എന്നിവര്‍ ക്ലാസെടുത്തു.സ്കൂള്‍ മാനേജര്‍ ഫാ.ജേക്കബ് പൂതക്കുഴി,ഹെഡ്മാസ്റ്റര് കെ.ജി.ജോണ്സണ്,അധ്യാപകന് എന്‍.ജെ ജോഷി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍