കെ.എസ്.ആര്‍.ടി.സി ബസ് ടിപ്പറിന് പിന്നില്‍ ഇടിച്ച് 17 പേര്‍ക്ക് പരുക്ക്

താമരശ്ശേരി:മാനന്തവാടിയില്‍ നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്.ദേശീയപാതയില്‍ ചുങ്കം ചെക്ക് പോസ്റ്റിനും അമ്പായത്തോടിനും ഇടയിലായിരുന്നു സംഭവം. മുന്നിലുണ്ടായിരുന്ന ടിപ്പറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ടിപ്പറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബസ് ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ പതിനേഴ് പേര്‍ക്ക് പരുക്കേറ്റു. ഇവരെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാലുപേരെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.വയനാട്,മലപ്പുറം ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് പരുക്കേറ്റത്.മുഖത്തും,നെറ്റിയിലും ചുണ്ടിലുമാണ് കൂടുതല്‍ പേര്‍ക്കും പരുക്ക്.
ടിപ്പര്‍ ലോറി പെട്ടന്ന് നിര്‍ത്തിയതാണ് അപകടത്തിന് കാണമെന്ന് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ പറഞ്ഞു. ടിപ്പറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ്സ് ടിപ്പറിന് പിന്നില്‍ ഇടിക്കുകയായിരുന്നുവെന്ന് ടിപ്പര്‍ െ്രെഡവറും പറയുന്നു.അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. താമരശ്ശേരി ട്രാഫിക് പോലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍