ലോക ലഹരിവിരുദ്ധ ദിനാചരണം നടത്തി
ബത്തേരി:ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഓഫീസിന്റെയും, ബത്തേരി റെയ്ഞ്ച് ഓഫീസിന്റെയും,താലൂക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും,അമ്പലവയല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ അന്തരാഷ്ട്ര മയക്ക് മരുന്ന് വിരുദ്ധ റാലിയും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബൈജു ആര്.എല്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു.പ്രിവന്റീവ് ഓഫീസര്‍ വി.ആര് ബാബുരാജ് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസെടുത്തു.എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ആര് ജനാര്ദ്ദനന്, അസി: എക്സൈസ് ഇന്‍സ്പെക്ടര്‍ വി.കെ.മണികണ്ീന്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ മാരായ രഘുനാഫ് .കെ .എ, നാസര്‍.സി.വി, ഹെഡ്മിസ്ട്രസ് ജോളി മാത്യു, പി.ടി.എ പ്രസിഡന്റ് വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍