ലോക ലഹരി വിരുദ്ധ ദിനാചരണം നടത്തി
നെന്മേനി:നെന്മേനി പഞ്ചായത്തിലെ എടക്കല്‍ ഗവ.എല്‍.പി സ്ക്കൂളില്‍ ലോക ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു. പി.ടി.എ പ്രസിഡന്റ് പി.സതീഷ് കുമാര്‍ ലഹരി വിരുദ്ധ സന്ദേശം നല്കി.ചടങ്ങില്‍ ഒരു മുറം പച്ചറി വിത്തുകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് നടന്ന ലഹരി വിരുദ്ധ റാലി നെന്മേനി പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജഹാന് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.ഹെഡ്മാസ്റ്റര് എന്‍.മണി,അധ്യാപക പ്രതിനിധി അനുമോള്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികളുടെ ചിത്രരചന, പോസ്റ്റര്‍രചന എന്നിവ സംഘടിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍