'ലഹരി ഉപേക്ഷിക്കൂ, മനുഷ്യനാകൂ' ലഹരി വിരുദ്ധ ക്യാമ്പയിനുമായി ഡി.വൈ.എഫ്.ഐ
പുല്‍പ്പള്ളി:ലോക ലഹരി വിരുദ്ധ ദിനത്തില്‍ ഡി.വൈ.എഫ്.ഐ വയനാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 'ലഹരി ഉപേക്ഷിക്കൂ, മനുഷ്യനാകൂ'എന്ന മുദ്രാവാക്യമുയര്‍ത്തി ലഹരി വിരുദ്ധ ക്യാമ്പയിന് നടത്തി.ബസ്സുകളിലും,കടകളിലും കേറി ലഹരിയുടെ വിപത്ത് വിശദീകരിച്ചാണ് ക്യാമ്പയിന് നടത്തിയത്.ബ്ലോക്ക് മേഖലാ കേന്ദ്രങ്ങളിലാണ് പരിപാടി നടന്നത്.ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം പുല്‍പ്പള്ളിയില്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് നിര്‍വ്വഹിച്ചു. ലഹരിക്കും ലഹരി മാഫിയക്കുമെതിരായ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുന്നതും ലഹരിമാഫിയക്കെതിരായ ഡിവൈഎഫ്ഐയുടെ ജില്ലാതല ഹെല്‍പ്പ് ഡസ്ക്കിന്റെ കോണ്ടാക്റ്റ് നമ്പര്‍ ഉള്‍ക്കൊളളുന്നതുമായ ലഘുലേഖയും വിതരണം ചെയ്തു. പോസ്റ്റര്‍ ക്യാംപയിനും സംഘടിപ്പിച്ചു.
ജില്ലാതല ഉദ്ഘാടനം പുല്‍പ്പള്ളിയില്‍ ജില്ലാ സെക്രട്ടറി കെ.റഫീഖ് നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് കെഎം.ഫ്രാന്‍സിസ്, ബൈജുനമ്പിക്കൊല്ലി, അജിത് കെ ഗോപാല്‍, മുഹമ്മദ് ഷാഫി, പ്രസാദ് എം.എസ് , രജനീഷ്, സുജിത് എസ്.കെ., ജോബി, രാഹുല്‍ തുടങ്ങിയര്‍ നേതൃത്വം നല്കി.
പനമരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനമരത്ത് നടന്ന ബ്ലോക്ക് തല പരിപാടിക്ക് സനല്‍കുമാര്‍ കെ.ടി, ജുബൈരിയത്, ദിലീപ് എന്നിവര്‍ നേതൃത്വം നല്കി.
വൈത്തിരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈത്തിരിയില്‍ നടന്ന ബ്ലോക്ക് തല പരിപാടിക്ക് എം.വി. വിജേഷ്, എം.രമേഷ്, മനോജ്, ആഷിഖ് സി.എച്ച്, പ്രജീഷ് എന്നിവര്‍ നേതൃത്വം നല്കി.
ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ നടന്ന ബ്ലോക്ക് തല പരിപാടിക്ക് എം.എസ് ഫെബിന്, നിതിന്‍ കെ.വൈ, ഗീതാഞ്ജലി, റാഷിദ്, അനീഷ് എന്നിവര്‍ നേതൃത്വം നല്കി.
മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ നടന്ന ബ്ലോക്ക് തല പരിപാടിക്ക് കെ.ആര് ജിതിന്, ബബീഷ് വി.ബി, ശ്രീജിത്, അഖില്‍.കെ, വിപിന്‍ വേണുഗോപാല്‍, നിതീഷ് കാട്ടിക്കുളം എന്നിവര്‍ നേതൃത്വം നല്കി.
കല്‍പ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടന്ന ബ്ലോക്ക് തല പരിപാടിക്ക് സി.ഷംസുദ്ധീന്, അര്ജുന് ഗോപാല്‍, ഷെജിന്ജോസ്, ബിനീഷ് മാധവ് , ഗിരീഷ്എന്നിവര് നേതൃത്വം നല്കി.
ലഹരി മാഫിയക്കെതിരായി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ ഏറ്റെടുക്കുന്നത്. ഇതിന്റെ ഭാഗമായി മേഖലാതലത്തില്‍ ബഹുജന പങ്കാളിത്തത്തോടെ ജനകീയ ജാഗ്രതാ സമിതികള്‍ രുപീകരിച്ച് വരുകയാണ്. ജില്ലാ തലത്തില്‍ അഡ്വക്കറ്റ് കെ.ജി.സുധീഷ് കണ്‍വീനറായ ഹെല്‍പ്പ് ഡെസ്ക്കും രൂപീകരിച്ചു. ബ്ലോക്ക്തല ഹെല്‍പ്പ് ഡെസ്ക്കുകളും രൂപീകരിച്ചു. ഡിവൈഎഫ്ഐ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിനുകള്‍ക്ക് എല്ലാവരുടേയും പിന്തുണ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍