ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി കന്നാരംപുഴ പ്രദേശത്തെ രൂക്ഷമായ വന്യമൃഗശല്യത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കുടുംബശ്രീയുടേയും വനിത കൂട്ടായ്മയുടേയും നേതൃത്വത്തില്‍ വണ്ടിക്കടവ് ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും ധര്‍ണ്ണയിലും പ്രതിഷേധമി രമ്പി.കാപ്പിസെറ്റ് ടൗണില്‍ നിന്നും പ്രകടനമായാണ് വനിതകള്‍ ഫോറസ്റ്റ് ഓഫീസിലേക്ക് എത്തയിത്.തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ഗ്രാമ പഞ്ചായത്തംഗം സിനി രാജന് ഉദ്ഘാടനം ചെയ്തു.റീജ ജഗദേവന്‍ അദ്ധ്യക്ഷയായിരുന്നു.മാസങ്ങളായി കര്‍ണ്ണാടകയിലെ ബന്ദിപൂര്‍ വനമേഖയില്‍ നിന്നും വയനാട് വന്യജീവി സങ്കേതത്തില്‍ നിന്നും രാപകലില്ലാതെ വന്യ ജീവി വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി ലക്ഷകണക്കിനു രൂപയുടെ നാശനഷ്ടമുണ്ടാക്കിയത്.വനാതിര്‍ത്തി മേഖലകളില്‍ ഫെന്‍സിങ് സ്ഥാപിക്കുക,തകര്‍ന്ന കിടക്കുന്ന ട്രഞ്ചുകള്‍ നന്നാക്കുക,ശല്യക്കാരായ ആനകളെ ഉള്‍വനത്തിലേയ്ക്കു തുരത്തുക,വന്യമൃഗങ്ങളില്‍ നിന്നും കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ മാര്‍ച്ചില്‍ ഉയര്‍ന്നു.കെ.കെ.അബ്രഹാം,എം.എസ്.സുരേഷ്,എന്‍.വാമദേവന്,സീന ബിനേഷ്,മോളി രാജു,എല്‍സി ജോണി എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍