മാനന്തവാടി നഗരസഭയാക്കിയതുകൊണ്ട് യാതൊരു ഗുണവുമില്ല:മര്‍ച്ചന്റ്സ് അസോസിയേഷന്
മാനന്തവാടി:കെട്ടിട നികുതി, ലൈസന്‍സ് ഫീസുകള്‍, തൊഴില്‍ നികുതി എന്നിവ ക്രമാതീതമായി വര്‍ധിച്ചുവെന്നല്ലാതെ മുനിസിപ്പാലിറ്റി കൊണ്ടു യാതൊരു പ്രയോജനവുമില്ലെന്ന് മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന് ദ്വൈവാര്‍ഷിക ജനറല്‍ ബോഡിയോഗം കുറ്റപ്പെടുത്തി.തൊഴിലുറപ്പ് പദ്ധതി ഇല്ലാതായത് മൂലം വന്‍ നഷ്ടമാണ് നാടിനുണ്ടായത്.കേന്ദ്ര വിഹിതം കിട്ടാത്തതും കനത്ത അടിയായെന്നും യോഗം വിലയിരുത്തി.മാനന്തവാടി മുനിസിപ്പാലിറ്റി പയ്യമ്പള്ളി, മാനന്തവാടി എന്നീ ഗ്രാമപഞ്ചായത്തുകളാക്കി വിഭജിക്കണമെന്നും പയ്യമ്പള്ളി ഗ്രാമപഞ്ചായത്ത് പുതുതായി രൂപീകരിക്കണമെന്നും മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജനറല്‍ ബോഡി യോഗം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്‍ ഉല്‍ഘാടനം ചെയ്തു.
57 ശതമാനത്തിലധികം പേര് കാര്‍ഷികാധിഷ്ഠിത തൊഴില്‍ മേഖലകളില്‍ ജീവനോപാധി കണ്ടെത്തുന്നവരും 60 ശതമാനത്തോളം പേര് സാമ്പത്തികമായി പിന്നോക്കത്തിലുമാണ്. ഒരു ഫണ്ടും ഗ്രാമങ്ങളിലും നഗരത്തിലും ലഭിക്കുന്നില്ല. മുനിസിപ്പാലിറ്റി ആക്കിയതോടെ തൊഴിലുറപ്പ് പദ്ധതി മൂലം ലഭിക്കുമായിരുന്ന കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമുണ്ടായി. നഗര റോഡുകള്‍ ചെറുതും വലുതും തകര്‍ന്ന് കിടക്കുന്നു. റോഡുകള്‍ തകര്‍ന്നതിനാല്‍ വിനോദ സഞ്ചാര മേഖലയെയും മുരടിപ്പ് ബാധിച്ചു.മുനിസിപ്പാലിറ്റി ലൈസന്‍സ് ഫീസിനത്തില്‍ കടുത്ത ചൂഷണമാണ് നടക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിയമ വിരുദ്ധമായാണ് ഫീസ് ഈടാക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
മര്‍ച്ചന്റ്സ് അസോസിയേഷന്‍പ്രസിഡന്റ് കെ ഉസ്മാന് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ എന്‍ പി ഷിബി സംഘടനാ കണക്ക് അവതരിപ്പിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്കി. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 50 വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്കി. ജീവ കാരുണ്യ പ്രവര്ത്തകന് വി.പി ഷാജുവിനെയും 40 വര്‍ഷത്തിലധികം മികച്ച സേവനം ചെയ്ത റൈറ്റര്‍ ഹരിദാസിനെയും ആദരിച്ചു. ജി എസ് ടി യെ കുറിച്ച് അഡ്വ.റഷീദ് പടയന്‍ ക്ലാസെടുത്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കടവത്ത് മുഹമ്മദ്, ഏകോപന സമിതി ജില്ലാ ട്രഷറര്‍ ഇ ഹൈദ്രു, നൗഷാദ് കാക്കവയല്‍, എ കെ ഷാനവാസ്, പി ഡബ്ല്യു ഡി എക്സിക്യുട്ടിവ് എഞ്ചിനീയര്‍ ഷിബു, ബില്‍ഡിംഗ് ഓണേര്‍സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് അബ്ബാസ് ഹാജി തലപ്പുഴ, ജോണ്‍ മാസ്റ്റര്‍ നളന്ദ എന്നിവര്‍ പ്രസംഗിച്ചു, ജീവനം പദ്ധതിയെ കുറിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, വൈസ് പ്രസിഡന്റ് എ പ്രഭാകരന് മാസ്റ്റര്‍ എന്നിവര്‍ വിവരിച്ചു. പി.വി മഹേഷ് സ്വാഗതവും എം.വി സുരേന്ദ്രന് നന്ദിയും പറഞ്ഞു.
2019 21വര്‍ഷത്തെ മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികളായി കെ ഉസ്മാന്(പ്രസിഡന്റ്) പി.വി മഹേഷ് (ജനറല്‍ സെക്രട്ടരി ) എന്‍ പി ഷിബി (ട്രഷറര്‍) എം.വി സുരേന്ദ്രന്, കെ എക്സ് ജോര്‍ജ്, എം.കെ ശിഹാബുദ്ദീന്, സി.കെ സുജിത്, എന്‍ വി അനില്‍കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), കെ ഷാനു, ജോണ്സണ് ജോണ്‍, ഇ എ നാസിര്‍ (സെക്രട്ടരിമാര് ) എന്നിവരെ തെരഞ്ഞെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍