മാനന്തവാടി നഗരസഭ കൗണ്‍സിലറടക്കം മൂന്ന് പേര്‍ക്ക് വാഹനാപകടത്തില്‍ പരുക്ക്

മാനന്തവാടി:കോഴിക്കോട് കൊടുവള്ളിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.മാനന്തവാടി നഗരസഭയിലെ പെരുവക ഡിവിഷണ്‍ കൗണ്‍സിലര്‍ സ്‌റ്റെര്‍വിന്‍ സ്റ്റാനി (30),പെരുവക കിഴക്കേമണ്ണൂര്‍ ക്ലീറ്റസ് (48), മകന്‍ ഡെന്നീസ് (22) എന്നിവര്‍ക്കാണ് പരുക്കേറ്റത്.ആലപ്പുഴയില്‍ നിന്നും മാനന്തവാടിയിലേക്ക് വരുന്ന വഴി ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിക്ക് ആണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ടകാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. കാറോടിച്ച ഡെന്നീസ് ഉറങ്ങിപോയതാണ് അപകടകാരണം.പരുക്കേറ്റവരെ ഉടന്‍തന്നെ താമരശ്ശേരി ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.സ്‌റ്റെര്‍വിന് വാരിയെല്ലിന് പരുക്കുണ്ട്.ക്ലീറ്റസിന് തലക്ക് മുറിവേറ്റിട്ടുണ്ട്.മൂവരുടേയും പരുക്ക് ഗുരുതരമല്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍