ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു
ബത്തേരി:ബത്തേരി മാതമംഗലം ഉള്ളിലം പണിയ കോളനിയിലെ മോഹനന് (35) ആണ് ആത്മഹത്യ ചെയ്തത്.വീടിനു സമീപം തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.ഇന്ന് രാവിലെ 8 മണിയോടെയാണ് മോഹനന് ഭാര്യ ശോഭ (30) യേയും മകന് നാലു വയസുകാരന്ആദിദേവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സാരമായി പരുക്കേറ്റ ഇരുവരെയും ആദ്യം ബത്തേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.തുടര്‍ന്ന് 10 മണിയോടെയാണ് മോഹനനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.മുന്‍ റയില്‍വേ ജീവനക്കാരനാണ് മോഹനന്.ശോഭ പ്രദേശത്തെ െ്രെടബല്‍ പ്രമോട്ടറാണ്. സംഭവത്തിനു പിന്നില്‍ കുടുംബ പ്രശ്നമാണന്നാണ് പ്രാഥമിക നിഗമനം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍