ചികിത്സാ സഹായം വിതരണം ചെയ്തു
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹൈസ്ക്കൂള് വിദ്യാര്‍ത്ഥിയായിരുന്ന സാനിയയുടെ സ്മരണാര്‍ത്ഥം ക്യാന്‍സര്‍ കിഡ്നി രോഗികള്‍ക്ക് സാനിയയുടെ പിതാവ് ഷെന്‍ജന്‍ ചാലക്കല്‍ ഏര്‍പ്പെടുത്തിയ ചികിത്സാ സഹായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന് രോഗികള്‍ക്ക് കൈമാറി.വൈസ് പ്രസിഡണ്ട് ശിവരാമന് പാറക്കുഴി അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തംഗങ്ങളായ തോമസ് പാഴുക്കാല,പി.എ.പ്രകാശന്,പി.വി സെബാസ്റ്റ്യന്‍,ബിജു പുലക്കുടി,നിഷാ ശശി,ജാന്‍സി ജോസഫ്,ബിന്ദു ബിജു,മോളി ജോസ്,ജോസഫ് പരത്തനാല്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍