മാനന്തവാടി കുറ്റിയാടി റോഡില്‍ ആധുനിക നിര്‍മ്മാണം; കിഫ്ബി വഴി അനുവദിച്ചത് 16 കോടി, അഞ്ച് കിലോമീറ്റര്‍ ദൂരം നവീകരിക്കും
നിരവില്‍പ്പുഴ:മാനന്തവാടി കുറ്റിയാടി റോഡില്‍ ആധുനിക നിര്‍മാണം തുടങ്ങി. കാഞ്ഞിരങ്ങാട് മുതല്‍ നിരവില്‍പ്പുഴ വരെയുള്ള 5.2 കിലോമീറ്റര്‍ ദൂരമാണ് നവീകരിക്കുന്നത്. 16 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തികളാണ് നടക്കുന്നത്. കാല്‍നട യാത്ര പോലും അസാധ്യമായ രീതിയിലായിരുന്നു മാനന്തവാടികുറ്റിയാടി റോഡ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മാനന്തവാടി എം.എല്‍.എല്‍ യും മന്ത്രിയുമായിരുന്ന പി.കെ. ജയലക്ഷ്മിയുടെ ശ്രമഫലമായി മാനന്തവാടി മുതല്‍ തരുവണ വരെയുള്ള റോഡ് ഗതാഗതയോഗ്യമാക്കിയിരുന്നു. തരുവണ മുതല്‍ കാഞ്ഞിരങ്ങാട് വരെയുള്ള പത്ത് കിലോമീറ്റര്‍ ദൂരത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ തന്നെ പത്ത് കോടിയുടെ ഭരണാനുമതിയും നല്കിയിന്ന് യാത്ര ദുഷ്ക്കരമായതിനാല്‍ ജനങ്ങളുടെ പ്രതിഷേധം മറ നീക്കി പുറത്ത് വന്നിരുന്നു. ഒ.ആര്. കേളു എം.എല്‍.എ യുടെ ഇടപെടലിന്റെ ഭാഗമായാണ് തരുവണ മുതല്‍ കാഞ്ഞിരങ്ങാട് വരെയുള്ള റോഡ് ടാറിങ് പൂര്‍ത്തിയായത്.
എന്നാല്‍ ഓവു ചാലുകള്‍, മുന്നറിയിപ്പ് ബോര്‍ഡ് എന്നിവ സ്ഥാപിക്കാനും റോഡോരത്തെ മരങ്ങള്‍ മുറിച്ചു മാറ്റാനുമുണ്ട്. ബി.എം.ആന്‍ഡ് ബി.സി നിലവാരത്തിലാണ് കാഞ്ഞിരങ്ങാട് മുതല്‍ നിരവില്‍പ്പുഴ വരെയുള്ള ഭാഗം ഗതാഗതയോഗ്യമാക്കുക. 5.2 കിലോമീറ്റര്‍ ദൂരം റോഡ് 14 മീറ്റര്‍ വീതിയില്‍ നിര്‍മിക്കാനാണ് തീരുമാനം. ബസ് ബേ, നടപ്പാതകള്‍, ഓവുചാലുകള്‍ എന്നിവ ഉള്‍പ്പെടെയാണ് റോഡ് പണി പൂര്‍ത്തിയാക്കുക. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി കരാറെടുത്ത റോഡിന്റെ പണി കഴിഞ്ഞ ദിവസം തുടങ്ങിയിട്ടുണ്ട്. നിലവില്‍ റോഡിന് അഞ്ചര മീറ്റര്‍ വീതിയാണുള്ളത്. റോഡിലെ ടാറിങ് പൂര്‍ണ്ണമായും പൊളിച്ച് മാറ്റി താഴ്ന്നു കിടക്കുന്ന ഭാഗങ്ങള്‍ മണ്ണിട്ടുയര്‍ത്തി ആവശ്യമുള്ള ഭാഗങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മിച്ചുമാണ് പ്രവര്‍ത്തി നടത്തുക. 15 പുതിയ കലുങ്കുകള്‍ അഞ്ച് കിലോമീറ്റര്‍ ദൂരത്തിനിടയില്‍ നിര്‍മിക്കും. ഇതില്‍ അഞ്ചെണ്ണത്തിന്റെ പ്രവര്‍ത്തികളാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിച്ചിലുണ്ടായ രണ്ട് സ്ഥലങ്ങളിലും സംരക്ഷണ ഭിത്തി നിര്‍മിക്കുന്നുണ്ട്. മാനന്തവാടിയിലുള്ളവര്ക്ക് കോഴിക്കോട് എളുപ്പമെത്താന്‍ സാധിക്കുന്ന റോഡാണ് മാനന്തവാടി കുറ്റിയാടി റോഡ്. മാനന്തവാടിയില്‍ നിന്നും കെ.എസ്.ആര്.ടി.സി െ്രെപവറ്റ് ബസുകള്‍ ഇതുവഴി ഓടുന്നുണ്ട്. മാനന്തവാടി, തരുവണ, വെള്ളമുണ്ട, നിരവില്‍പ്പുഴ എന്നിവിടങ്ങളിലുള്ളവര്‍ പേരാമ്പ്ര, വടകര തുടങ്ങിയ സ്ഥലങ്ങളുമായി വാണിജ്യ ബന്ധം പുലര്‍ത്താനും മാനന്തവാടി കുറ്റിയാടി റോഡിനെ ആശ്രയിക്കുന്നുണ്ട്.
സുഗമമായ യാത്രാ സൗകര്യമൊരുക്കും
ജനങ്ങള്‍ക്ക് സുഗമമായ യാത്രാ സൗകര്യമൊരുക്കുക എന്നതാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ലക്ഷ്യം. കിഫ്ബി വഴി അനുവദിച്ച 16 കോടിയുടെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാവുന്നതോടെ യാത്രാ ക്ളേശമുണ്ടാവില്ല. അന്തര്‍ ജില്ലാ പാത നവീകരിക്കുന്നത് ജനങ്ങള്‍ക്ക് ഏറെ ഉപകാര പ്രദമാവും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍