പുസ്തക ചര്‍ച്ച നടത്തി
മീനങ്ങാടി:മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാഹിത്യക്കൂട്ടായ്മ സാഹിതിയുടെ ആഭിമുഖ്യത്തില്‍ വായനാ വാരാഘോഷത്തിന്റെ ഭാഗമായി പുസ്തകച്ചര്‍ച്ച നടത്തി.എന്‍.എസ് മാധവന്റെ ഹിഗ്വിറ്റ,സന്തോഷ് എച്ചിക്കാനത്തിന്റെ കൊമാല എന്നീ സമാഹരങ്ങളെ ആസ്പദമാക്കിയുള്ള ചര്‍ച്ച പ്രിന്‍സിപ്പാള്‍ പി.എ അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു.യുവകവയിത്രി സുല്‍ത്താന നസ്രിന് വിഷയമവതരിപ്പിച്ചു.ഡോ.ബാവ കെ.പാലുകുന്ന് അധ്യക്ഷത വഹിച്ചു.ആന്റണി ജോസഫ്,ലക്ഷ്മി ആന്‍സ്,ആന്‍ പോള്‍,അല്‍ഫിയ ജുമാന,എ.അനന്യ,അന്ന മാത്യു, കെ.പി ശ്രാവണ്‍,സ്റ്റാനിയ വിനു,അമല്‍ വിജയ്,കെ.ഫസ്ന,അക്ഷര പുരുഷോത്തമന്,പല്ലവി രാജ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍