വീട്ടുടമയുടെ 6 പവന് സ്വര്‍ണ്ണം കവര്‍ന്ന ജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു
പുല്‍പ്പള്ളി:പുല്‍പ്പള്ളി കേളക്കവല നായോട്ടുപാറ ഹിലമോള് (24) നെയാണ് ബത്തേരി എസ്ഐ അബ്ദുള്ളയും സംഘവും അറസ്റ്റ് ചെയ്തത്.യുവതി വീട്ടുജോലിക്ക് നിന്നിരുന്ന ബത്തേരിയിലെ വീട്ടുടമസ്ഥയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.വീട്ടുടമയുടെ ആറ് പവന്റെ സ്വര്‍ണ്ണാഭരണം യുവതി കവരുകയും പിന്നീട് ഭര്‍ത്താവ് ശ്രീജിത്ത് സ്വര്‍ണ്ണം ബത്തേരിയിലും,പുല്‍പ്പള്ളിയിലുമായി വില്‍ക്കുകയുമായിരുന്നു. ആദ്യം കുറ്റം നിഷേധിക്കുകയും,വീട്ടുടമസ്ഥയ്ക്കെതിരെ മറുപരാതി നല്‍കുകയും ചെയ്തൂവെങ്കിലും അവസാനം ഹില കുറ്റംസമ്മതിക്കുകയായിരുന്നു. ഭര്‍ത്താവ് ശ്രീജിത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാണ്ട് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍