യുവാവിനെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുനെല്ലി:തിരുനെല്ലി പനവല്ലി പരേതനായ എമ്മടി നഞ്ചു ചെട്ടിയുടെ മകന് വിശ്വനാഥ് (35) ആണ് മരിച്ചത്. തിരുനെല്ലി ക്ഷേത്ര പരിസരത്ത് ലോട്ടറി വില്‍പ്പന നടത്തി വന്നിരുന്ന വിശ്വനാഥിനെ ഇന്ന് രാവിലെയാണ് ക്ഷേത്ര പരിസരത്തായുള്ള സഹോദരന്റെ കടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.വിശ്വനാഥ് കടയിലാണ് കഴിഞ്ഞ രാത്രി കിടന്നുറങ്ങിയത്.ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു.തിരുനെല്ലി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാശുപത്രിയിലേക്ക് മാറ്റി. അമ്മ:ജയലക്ഷ്മി,ഭാര്യ:സരസു.മൂന്ന് മാസം പ്രായമുള്ള മകളുണ്ട്.സഹോദരങ്ങള്‍: സുരേന്ദ്രന്,കുമാരി.സംസ്കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പില്‍ നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍