ഞങ്ങളിങ്ങനാണ് ഭായി..! കൗതുക കാഴ്ചയായി തവള കൂട്ടങ്ങള്‍
മാനന്തവാടി:മാനന്തവാടി ചെറ്റപ്പാലം വള്ളിയൂര്‍ക്കാവ് ബൈപ്പാസ് റോഡിലെ വയലിലാണ് നാട്ടുകാര്‍ക്ക് വിസ്മയമായി രണ്ട് നിറങ്ങളിലായുള്ള തവളകളുടെ കൂട്ടത്തെ കണ്ടത്. ഇന്ത്യന്‍ ബുള്‍ഫ്രോഗ് എന്നറിയപ്പെടുന്ന വലിയ ഇനം തവളകളാണ് ഇത്. ഇവയുടെ ശാസ്ത്രിയ നാമം ഹോപ്ലോബട്രാക്കസ് ടൈഗറിനസ് എന്നാണ്. പ്രജനന കാലത്ത് ആണ് തവളകളെയും പെണ് തവളകളെയും ഒരുമിച്ചാണ് കാണാറുള്ളത്. ഈ സമയത്ത് ആണ് തവളകളുടെ നിറം കടും മഞ്ഞ ആയി മാറും. ഇണയെ ആകര്‍ഷിക്കാന്‍ വേണ്ടി പ്രകൃതി നല്കിയ ഒരു വരമാണ് ഈ നിറം മാറ്റം. വെള്ളമുള്ള സ്ഥലങ്ങളില്‍ പ്രത്യേകിച്ചും വയലുകളിലാണ് ഇവയെ കാണുന്നത്.
വേനല്കാലങ്ങളില് മണ്ണിനുള്ളില്‍ മാസങ്ങളോളം ഭക്ഷണംപോലുമില്ലാതെ കിടക്കുന്ന ഇവ മഴക്കാലത്താണ് പുറത്തേക്ക് വരുന്നത്.ഈ പ്രതിഭാസത്തെ ഉഷ്ണകാല നിദ്ര എന്നാണറിയപ്പെടുന്നത്. അനുകൂലമായ കാലാവസ്ഥ വരുമ്പോഴാണ് ഇവ പുറത്തേക്ക് വരുന്നത്. ചെറിയ പ്രാണികളെ മുതല്‍ എലികളെയും ചെറു പക്ഷികളെയും പാമ്പുകളെയും വരെ ഇവ ഭക്ഷിക്കും. തവളക്കാലുകള്ക്കായി ഏറ്റവും കൂടുതല്‍ കൊന്നൊടുക്കപ്പെടുന്ന ഇവയെ നിയമം മൂലം സംരക്ഷിക്കുന്നുണ്ടെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല ജന്തു ശാസ്ത്ര പഠന വിഭാഗം തലവന്‍ അസോ. പ്രൊഫ പി കെ പ്രസാദ് പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍