അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി
പൂതാടി :ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി പൂതാടി ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, നാഷണല്‍ സര്‍വീസ് സ്കീം എന്നിവയുടെ നേതൃത്വത്തില്‍ യോഗ പരിശീലനം നല്കി.യോഗ ദിനാചരണ ഉദ്ഘാടനം അഡ്മിനിസ്ട്രേറ്റര്‍ ആനന്ദവല്ലി ടീച്ചര്‍ നിര്‍വ്വഹിച്ചു. വ്യക്തി വികാസ് കേന്ദ്ര മീനങ്ങാടിയിലെ പരിശീലകരായ സാബു,പ്രദീപ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.ദിനേശന് മാസ്റ്റര്‍,സൗമേഷ് മാസ്റ്റര്‍,സുദര്ശന് മാസ്റ്റര്‍, ശ്രീജ ടീച്ചര്‍,ജയശ്രീ ടീച്ചര്‍,ദിലീപ് പി.ആര്,ബിജു പ്രഭ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍