ലഹരി വിമുക്തിക്ക് യോഗ ദിനചര്യ;അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി
ബത്തേരി:അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ചു ബത്തേരി സെന്റ് മേരീസ് കോളേജ് വിമുക്തി ക്ലബ്,എക്സൈസ് വകുപ്പും വിമുക്തി മിഷനുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി യോഗ ബോധവല്‍ക്കരണവും പരിശീലനവും നല്കി.പരിപാടി കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ശാന്തി ജോര്‍ജ്ന്റെ അധ്യക്ഷതയില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്.എന്‍ ബൈജു ഉദ്ഘാടനം ചെയ്തു.ലഹരി വിമുക്തിക്ക് യോഗ ദിനചര്യയാക്കുന്നത് ഏറ്റവും ഉചിതമായ മാര്‍ഗ്ഗമാണെന്ന് അദ്ദേഹം പറഞ്ഞു.ഡിഗ്രി, പി.ജി തലത്തില്‍ പഠിക്കുന്ന നൂറിലധികം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.കോളേജിലെ വിമുക്തി ക്ലബ് കോര്‍ഡിനേറ്റര്‍ ഡോ.പി.എ മത്തായി, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ് കോമത്ത്, ഷാജി സി. കെ എന്നിവര്‍ പ്രസംഗിച്ചു.ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യര്‍ വിനോദ്, ശില്പ എന്നിവര്‍ ക്ലാസെടുക്കുകയും പരിശീലനത്തിന് നേതൃത്വം നല്‍കുകയും ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍