വിദ്യാഭ്യാസം;സ്ത്രീ ശാക്തീകരണം കാലഘട്ടത്തിന്റെ അനിവാര്യത : ഷഹീറലി ഷിഹാബ് തങ്ങള്‍
കോറോം:ഇമാം ഫക്റുദ്ദീന് റാസി അക്കാദമി ( ഇഫ്റ വിമന്‍സ് അക്കാദമി ) യില്‍ പുതിയ അദ്ധ്യായന വര്‍ഷത്തെ ക്ലാസുകള്‍ക്ക് തുടക്കമായി.പാണക്കാട് സയ്യിദ് ഷഹീറലി ഷിഹാബ് തങ്ങള്‍ പഠനാരംഭം കുറിച്ചു.ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള വയനാട്ടിലെ ഏക വനിതാ സ്ഥാപനമായ ഇഫ്റയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും വനിതാ വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരമൊരുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. ഇഫ്റ ചെയര്മാന് ഷൗക്കത്തലി മൗലവി വെള്ളമുണ്ട അദ്ധ്യക്ഷത വഹിച്ചു. നൂറുദ്ദീന്‍ ഫൈസി, ജഅഫര്‍ സഅദി, എ.പി മമ്മു ഹാജി, എ.വി മൊയ്തു ഹാജി, കെ.സി മൊയ്തു ഹാജി, ചേന്നാടന്‍ മൊയ്തു ഹാജി, ആവ ഹാജി, കെ.കെ അമ്മത് ഹാജി റാഷിദ് ദാരിമി, മുഹമ്മദലി റഹ്മാനി, എന്നിവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പാള്‍ നൗഫല്‍ വാഫി വെള്ളമുണ്ട സ്വാഗതവും ഒ.ഉസ്മാന് മൗലവി നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍