സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
മീനങ്ങാടി:മീനങ്ങാടിയില്‍ വെച്ച് ജൂണ്‍ 30 ന് നടക്കുന്ന കേരള പോലീസ് അസോസിയേഷന് കേരള പോലീസ് അസോസിയേഷന് മുപ്പത്തിയാറാമത് വയനാട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് സംഘടനയുടെ മുന്‍ ജില്ലാ സെക്രട്ടറിയും ആദ്യ കാലം മുതല്‍ സംഘടനയെ നയിച്ച വ്യക്തിയും നിലവില്‍ മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ ഒ.ഭരതന് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് ശശിധരന് അദ്ധ്യക്ഷനായിരുന്നു.മുട്ടില്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് അമ്മദ്,വ്യാപാരി വ്യവസായി യൂത്ത് മൂവ്മെന്റ് പ്രസിഡണ്ട് ഫൈസല്‍,ജില്ലാ സെക്രട്ടറി സതീഷ് കുമാര്‍,മുന്‍ കാല സംഘടനാ ഭാരവാഹികളായ ജോണി, മാത്യു,വിജയന്,അഷറഫ്,ജോര്‍ജ്ജ്,സതീശന് പനങ്കണ്ടി,ഇര്‍ഷാദ്,ഷീജ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍