ഡെങ്കിപ്പനി പടരാതിരിക്കാന്‍ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

കല്‍പ്പറ്റ:വയനാട് ജില്ലയില്‍ വിവിധ ഇടങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ രോഗവ്യാപനം തടയുന്നതിനായി കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.പനി വന്നാല്‍ ഡോക്ടറെ കാണിച്ച് ചികിത്സ തേടുക. സ്വയം ചികിത്സ പാടില്ല.
കൊതുക് നശീകരണത്തിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം
• ടെറസ്, സണ്‍ഷൈഡ്, മഴവെള്ള പാത്തി എന്നിവിടങ്ങളില്‍ വെള്ളം കെട്ടി കിടക്കാതെ ശ്രദ്ധിക്കണം.
• വീടിന്റെ പരിസരത്ത് ചിരട്ട, പൊട്ടിയ പാത്രം, മുട്ടത്തോട് എന്നിവയില്‍ വെള്ളം കെട്ടി കിടക്കാതെ സൂക്ഷിക്കണം.
• വീടിനുള്ളില്‍ പാത്രങ്ങളില്‍ ഒരാഴ്ചയില്‍ കൂടുതല്‍ വെള്ളം സൂക്ഷിക്കാതിരിക്കുക.
• ഫ്രിഡ്ജിന് പുറകിലെ ട്രെയിലെ വെള്ളം ആഴ്ചയിലൊരിക്കലെങ്കിലും ഒഴിവാക്കുക.
• വീടിനുള്ളില്‍ അലങ്കാര ചെടിയുടെ അടിയിലെ പാത്രത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.
• ഉപയോഗിക്കാത്ത കക്കൂസ് ഉണ്ടെങ്കില്‍ ആഴ്ചയിലൊരിക്കലെങ്കിലും ഫ്‌ലഷ് ചെയ്ത് വൃത്തിയാക്കുക.
• വീടിനുള്ളില്‍ തുണികള്‍ ഉപയോഗിക്കാതെ സ്ഥിരമായി തൂക്കി ഇടാതിരിക്കുക.
• തോട്ടങ്ങളിലെ പാളകള്‍ വെള്ളം കെട്ടിക്കിടക്കാത്ത വിധം കയറുകള്‍ കെട്ടി അതില്‍ തൂക്കിയിടുക.
• റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ വെള്ളം കെട്ടിക്കിടക്കാത്ത വിധം കമിഴ്ത്തി വയ്ക്കുക.
• ഉണങ്ങിയ കൊക്കോ കായകള്‍ മരത്തില്‍ നിന്നും വേര്‍പെടുത്തി വെള്ളം കെട്ടിക്കിടക്കാത്ത വിധം നശിപ്പിക്കുക.
• മരപ്പൊത്തുകളില്‍ വെളളം കെട്ടിക്കിടക്കാത്ത വിധം മണ്ണുപയോഗിച്ച് പൊത്ത് അടക്കുക
• വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വെള്ളിയാഴ്ചകളിലും മറ്റു പൊതു സ്ഥാപനങ്ങളില്‍ ശനിയാഴ്ചകളിലും വീടുകളിലും പൊതുസ്ഥലങ്ങളിലും ഞായറാഴ്ചകളിലും ആഴ്ചയിലൊരിക്കല്‍ഡ്രൈഡേ ആചരിക്കുക.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍, (ആരോഗ്യം) വയനാട്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍