എസ്.ഡി.പി.ഐ യുടെ പോസ്റ്ററുകള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതായ് പരാതി
തലപ്പുഴ:തലപ്പുഴ പുതിയിടം ചോയിമൂലയില്‍ എസ്.ഡി.പി.ഐ യുടെ സ്ഥാപക ദിനത്തിന്റെ ഭാഗമായി ഒട്ടിച്ച പോസ്റ്ററുകള്‍ തിങ്കളാഴ്ച രാത്രി ചില സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതായ് പരാതി .സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ഭാരവാഹികള്‍ ഇന്നലെ വൈകുന്നേരം തലപ്പുഴ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.ഇതിന് മുമ്പും തലപ്പുഴയിലെ വിവിധയിടങ്ങളില്‍ എസ്.ഡി.പി.ഐ ഒട്ടിച്ച പോസ്റ്ററുകള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചിരുന്നതായും എസ്.ഡി.പി.ഐ ആരോപിക്കുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍