പുകയില മുറുക്കിനു ആയുഷ് മാര്‍ഗ്ഗവുമായി വയനാട് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ്
ബത്തേരി:നെന്മേനി പുഞ്ചവയല്‍ കുറുമ കോളനിയില്‍ വയനാട് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പുകയില മുറുക്ക് വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി പുകയില മുറുക്കലിന്റെ ദൂഷ്യ വശങ്ങളെ കുറിച്ച് ക്ലാസുകള്‍ നല്കി.പുകയില മുറുക്കലിന് ബദലായിട്ടുള്ള ആരോഗ്യ താംബൂലം എല്ലാവര്ക്കും വിതരണം ചെയ്തു.വയനാട്ടിലെ ആദിവാസികളില്‍ 90 ശതമാനവും പുകയില മുറുക്കിന്റെ അടിമകളാണ്. അത് കൊണ്ട് ഭൂരിപക്ഷം പേരും വായിലും, കഴുത്തിലും, നാക്കിലും വരുന്ന കാന്‍സര്‍ രോഗത്തിന്റെ പിടിയിലാണ്. അതിനുള്ള ബദല്‍ മാര്‍ഗ്ഗം അവതരിപ്പിക്കുകയാണ് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ്. വെറ്റില, പാക്ക് , ചുണ്ണാമ്പ്, വാല് മുളക്, ഗ്രാമ്പു, ഏലം, ജാതിക്ക എന്നിവ അടങ്ങിയതാണ് സിദ്ധ വൈദ്യത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ആരോഗ്യ താംബൂലം. ഇത് പുകയിലയുടെ ദൂഷ്യ ഫലങ്ങള്‍ ഒന്നും ഇല്ലാത്തതാണ്. അത് മാത്രമല്ല പുകയിലയോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യുന്നു. ദഹന ശക്തി വര്‍ധിപ്പിക്കുന്നു , വായില്‍ വളരുന്ന ഉപദ്രവകാരികളായ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നു, ശ്വാസകോശ രോഗങ്ങള്‍ ക്കെതിരെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു എന്നിങ്ങനെ ഒത്തിരി ഔഷധ ഗുണങ്ങള്‍ നിറഞ്ഞതുമാണ് സിദ്ധ ആരോഗ്യ താംബൂലം. കൊളോണ്‍ കാന്‍സര്‍ വരാതെ തടുക്കാന്‍ വെറ്റിലയ്ക്ക് ഉള്ള കഴിവ് ഇന്ന് ശാസ്ത്രലോകം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഡോ. അരുണ്‍ ബേബി ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍