പച്ചക്കറിത്തൈ വിതരണം ചെയ്തു
ബത്തേരി:സുല്‍ത്താന്‍ ബത്തേരി നഗരസഭ കൃഷിഭവന് വഴി നല്കുന്ന പച്ചക്കറിത്തൈ വിതരണോദ്ഘാടനം നഗരസഭാ ചെയര്മാന് ടി.എല്‍ സാബു നിര്‍വ്വഹിച്ചു. 80,000 പച്ചക്കറിത്തൈകളാണ് സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വിതരണം ചെയ്യുന്നത്. ചടങ്ങില്‍ കര്‍ഷക വാര്‍ഡുസഭാ ഉദ്ഘാടനവും നടത്തി. കൃഷി ഓഫീസര്‍ വിജയന് പൊന്നാനയ്ക്കന് അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസര്‍ ടി.എസ് സുമിന,ബാബു കട്ടയാട്,എം.രാമകൃഷ്ണന്,പ്രേം സുന്ദര്‍,സുകുമാരന്‍ രത്നഗിരി,ടി.പി അഹമ്മദ് കോയ, കെ.കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍