എസ്.എഫ്.ഐ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ആരംഭിച്ചു
പുല്‍പ്പള്ളി:'നവസൃഷ്ടിയുടെ കലാലയങ്ങള്‍ നവീനമായ പൊതുവിദ്യാഭ്യാസം' എന്ന മുദ്രാവാഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ എസ് എഫ് ഐ തുടക്കം കുറിച്ചു.എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം രഹന സബീന പരിപാടി ഉദ്ഘാടനം ചെയ്തുതു.എസ്.എഫ്.ഐ അമ്പതാം സ്ഥാപക വാര്‍ഷികത്തിന്റെ പഞ്ചാത്തലത്തില്‍ ജില്ലയില്‍ അമ്പതിനായിരം സ്കൂള്‍ വിദ്യാര്‍ത്ഥികളെ അംഗങ്ങളാക്കുമെന്ന് പരിപാടിയില്‍ എസ്.എഫ്.ഐ പ്രഖ്യാപിച്ചു.മെമ്പര്‍ഷിപ്പ് പ്രവര്ത്തനാരഭത്തോടനുബന്ധിച്ച് എസ് എസ് എല്‍ സി പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു.പൊതു വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത കുതിപ്പ് തുടരുന്ന ഇടതുപക്ഷ സര്‍ക്കാര്‍ നയത്തിന് കരുത്ത് പകരുന്നതിനും ശാസ്ത്രീയവും പുരോഗമനപരവും മതനിരേപേക്ഷവുമായ വിദ്യാഭ്യാസം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉറപ്പ് വരുത്താന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ക്കും മികച്ച നേതൃത്വം നല്‍കുമെന്ന് എസ് എഫ് ഐ അറിയിച്ചു.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ കോളേജ് തല മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കപ്പെടും.എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് അജ്നാസ് അഹമ്മദ് അധ്യക്ഷനായി. മുഹമ്മദ്ഷാഫി ,എന്‍ എസ് വൈഷ്ണവി,ജിഷ്ണു ഷാജി, ടി പി ഋതുഷോഭ്, കെ ആര് അവിഷിത്ത് ,ജിഷ്ണു വേണുഗോപാല്‍, എല്‍ദോസ് മത്തായി, അതുല്‍ ടി ചാക്കോ, ജോയല്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍