പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
മീനങ്ങാടി:കോഴിക്കോട് കശ്യപാശ്രമത്തിന്റെ നേതൃത്വത്തില്‍ മീനങ്ങാടി മടൂര് ആദിവാസി കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.ജീവിത നിലവാരം ഉയര്‍ത്താന്‍ വിദ്യാഭ്യാസത്തിന് മാത്രമേ കഴിയുകയുള്ളൂവെന്നും ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിന് ഇന്നത്തെ യുവതലമുറ വിദ്യാഭ്യാസം കൈവരിക്കേണ്ടത് അത്യാവശ്യമാണെന്നും പഠനോപകരണങ്ങള്‍ വിതരണം ചെയ്യവേ കശ്യപാശ്രമം സ്ഥാപകന്‍ ആചാര്യ എം.ആര് രാജേഷ് ഉദ്ബോധിപ്പിച്ചു.പുഷ്പരാജ്,സുഭാഷിണി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍