മണ്ണിടിച്ചിലിനു ആയുഷ് പരിഹാരവുമായി വയനാട് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ്
പുല്‍പ്പള്ളി:പുല്‍പ്പള്ളി കാപ്പിസെറ്റ് മുതലിമാരന്‍ ഊരാളി കോളനിയില്‍ ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ രാമച്ചം നട്ടു പിടിപ്പിച്ചു.വയനാട്ടില്‍ മണ്ണിടിച്ചില്‍ കൂടുതലുള്ള പ്രദേശമാണിവിടം.മേല്‍ മണ്ണ് ഒലിച്ചു പോകുന്നതിലൂടെ ഇവിടെ കൃഷി യോഗ്യമല്ലാതായി തീരുന്ന കാഴ്ചയാണ് കാണുന്നത്. ഉരുള്‍ പൊട്ടലിലൂടെ ജീവഹാനി കൂടുതലായി വയനാട്ടില്‍ ഉണ്ടായി കൊണ്ടിരിക്കുന്നു.അതിനൊരു ശാശ്വത പരിഹാരം കൂടിയാണിത്. മണ്ണൊലിപ്പ് തടയുക മാത്രമല്ല സിദ്ധയിലും, ആയുര്‍വേദത്തിലും ഉപയോഗിക്കുന്ന ഒത്തിരി ഗുണങ്ങളുള്ള ഔഷധ സസ്യം കൂടിയാണ് രാമച്ചം.രാമച്ച തൈലം, രാമച്ച ചെരുപ്പുകള്‍, രാമച്ച വസ്ത്രങ്ങള്‍ ഇവയ്ക്കൊക്കെ അന്താരാഷ്ട്ര വിപണിയില്‍ മാര്‍ക്കറ്റ് ഉണ്ട്. രാമച്ചത്തിന്റെ ഔഷധ ഗുണങ്ങളെ കുറിച്ചും, നടീല്‍ രീതികളെ കുറിച്ചും ഡോ അരുണ്‍ ബേബി ക്ലാസുകള്‍ നല്കി. വേപ്പെണ്ണ പുകയില സത്ത് ബാര്‍സോപ്പ് മിശ്രിതം കോളനികളിലെ ഓവ് ചാലുകളില്‍ തളിച്ച് കൊതുക് കൂത്താടികളെ നശിപ്പിക്കുന്നതിനും കൊതുക് ജന്യ പനികളില്‍ നിന്നും രക്ഷ നേടുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുകയും ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍