കൃഷിഭവന് ഓഫീസിലേക്ക് മാര്‍ച്ചും,ധര്‍ണ്ണയും നടത്തി
പുല്‍പ്പള്ളി:വയോജനങ്ങളെ അവഗണിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും,കര്‍ഷകര്‍ക്ക് തുച്ഛമായ പെന്ഷന് മാത്രമാണ് നല്‍കുന്നതെന്നും കര്‍ഷക വയോജനവേദി സംസ്ഥാന പ്രസിഡണ്ട് എന്‍.സുരേന്ദ്രന്. പുല്‍പ്പള്ളിയില്‍ കര്‍ഷക വയോജനവേദിയുടെ നേതൃത്വത്തില്‍ കൃഷിഭവന് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും,ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാര തുക ഉടന്‍ വിതരണം ചെയ്യുക, വയോജനങ്ങളുടെ കടങ്ങള്‍ എഴുതിതള്ളുക, വന്യ മൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.കെ.പി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു.ബേബി കൈനിക്കുടി,തോമസ് ആര്യമണ്ണില്‍ എം.എ.അഗസ്റ്റ്യന്‍ പൗലോസ്,പി.കെ.കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍