ഭാരവാഹികളെ തിരഞ്ഞെടുത്തു
പനമരം:പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം പെയിന്‍ & പാലിയേറ്റീവ് സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്ന് 2019-20 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അസൈനാര്‍.വി (പ്രസിഡന്റ്),മനോജ് (ജനറല്‍.സെക്രട്ടറി), അഷ്റഫ്.സി.എച്ച് (ട്രഷറര്‍) എന്നിവര്‍ വീണ്ടും ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു.മറ്റു ഭാരവാഹികളായി മഹേഷ്, ഹക്കീം, റുക്കിയ,ഷര്‍മിന (വൈസ്.പ്രസിഡന്റുമാര്‍),ഇസ്സുദ്ദീന്‍,പോക്കു,സ്മിത,കല്യാണി(ജോ.സെക്രട്ടറിമാര്‍), ഫൈസല്‍ പി.എന്‍,ഷബ്നാസ്,നിസാം കെ.ടി.,സലീം.കെ, ദിനേശ്കുമാര്‍,സജീര്‍.ടി.കെ,റിയാസ് തിരുവാള്‍,അസീസ്, ജിഷ, ജമീല(എക്സിക്യുട്ടീവ് അംഗങ്ങള്‍)എന്നിവരെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് അസൈനാര്‍ അദ്ധ്യക്ഷം വഹിച്ചു.മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍.സോമസുന്ദരം യോഗം ഉദ്ഘാടനം ചെയ്തു. 201819 വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വരവു ചിലവു കണക്കുകളും യോഗത്തില്‍ അവതരിപ്പിച്ചു പാസ്സാക്കി. യോഗത്തില്‍ വച്ച് നിര്‍ദ്ധനരായ കിടപ്പിലായ രോഗികളുടെ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും മെഡിക്കല്‍ ഓഫീസര്‍ നിര്‍വ്വഹിച്ചു.ഹോം കെയര്‍ എല്ലാ വളണ്ടിയര്‍മാരെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തനം സജീവമാക്കാനും എല്ലാ മാസവും അവലോകന യോഗം കൂടാനും യോഗത്തില്‍ തീരുമാനിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍